കോഴി മാലിന്യം പാതയോരങ്ങളിൽ തള്ളുന്നതായി പരാതി
1581747
Wednesday, August 6, 2025 6:16 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോഴി മാലിന്യം പാതയോരങ്ങളിൽ തള്ളുന്നതായി പരാതി. പ്രധാന റോഡുകളിലാണ് രാത്രിയിൽ ഇറച്ചി മാലിന്യം തള്ളുന്നത്. ഉൗട്ടി-ഗൂഡല്ലൂർ ദേശീയ പാതയിലും ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്ഥാന പാതയിലും നാടുകാണി-പന്തല്ലൂർ-ചേരന്പാടി പാതയിലും കോഴി മാലിന്യം തള്ളുന്നുണ്ട്.
ഇതുവഴി സഞ്ചരിക്കുന്ന വാഹന യാത്രക്കാർക്ക് മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇറച്ചി മാലിന്യം ഭക്ഷിക്കാൻ കടുവകളും പുലികളും ഇവിടങ്ങളിൽ എത്തുന്നത് ഭീഷണിയായി മാറിയിരിക്കുകയാണ്. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.