വിവിധ കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
1582083
Thursday, August 7, 2025 10:18 PM IST
മാനന്തവാടി: വിവിധ കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കുന്നുമ്മൽ പറന്പിൽ ബാലനാണ് (63) മരിച്ചത്.
വെറ്ററിനറി പോളി ക്ലിനിക് പരിസരത്തെ മരത്തിൽ തൂങ്ങിയ നിലയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് തുടർ നടപടി സ്വീകരിച്ചു. ജയിലിൽ ആയിരുന്ന ബാലൻ കഴിഞ്ഞ നാലിനാണ് പുറത്തിറങ്ങിയത്.