എൻ ഊരിന് ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ
1582515
Saturday, August 9, 2025 5:56 AM IST
കൽപ്പറ്റ: വൈത്തിരിക്കടുത്തുള്ള എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു. സമുദായ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, സംസ്കാര സുരക്ഷ, തദ്ദേശവാസികളുടെ ആജീവിക സുരക്ഷിതത്വം എന്നിവയിലെ ശക്തമായ ഇടപെടലുകളാണ് അംഗീകാരത്തിനു വഴിയൊരുക്കിയത്.
നെതർലൻഡിലെ ഗ്രീൻ ഡെസ്റ്റിനേഷൻ ഫൗണ്ടേഷനാണ് അംഗീകാരം നൽകുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരീക്ഷകരും സുസ്ഥിര ടൂറിസം വിദഗ്ധരും സംയുക്തമായി നടത്തിയ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻ ഊരിനെ സർട്ടിഫിക്കേഷന് തെരഞ്ഞെടുത്തത്.
സബ് കളക്ടറും എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ മിസാൽ സാഗർ ഭരതിന് സർട്ടിഫിക്കറ്റ് ഗ്രീൻ ഡെസ്റ്റിനേഷൻ ഇന്ത്യ പ്രതിനിധി അപർണ കൈമാറി.