ക്ലബുകളുടെ ഉദ്ഘാടനം നടത്തി
1582517
Saturday, August 9, 2025 5:56 AM IST
പനമരം: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാമൂഹിക പ്രവർത്തകയും നാടൻ കലാകാരിയുമായ ബി. ശകുന്തള നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് സി.കെ. മുനീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.കെ. രമേഷ്കുമാർ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, എ.എസ്. സജിമോൻ, ടി. നവാസ്, ജോസ്ന ജോസ് എന്നിവർ പ്രസംഗിച്ചു.