നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു
1582518
Saturday, August 9, 2025 5:56 AM IST
വെള്ളമുണ്ട: തരുവണ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച സയൻസ് ലാബ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് കെ.സി.കെ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ ന്യൂസ് പേപ്പർ പ്രിൻസിപ്പൽ എം.ജെ. ജസി പ്രകാശനം ചെയ്തു.
പ്രധാനാധ്യാപകൻ എം. മുസ്തഫ, സീനിയർ അസിസ്റ്റന്റ് കെ. പ്രീതി, എസ്എംസി ചെയർമാൻ നാസർ സാവാൻ, മദർ പിടിഎ പ്രസിഡന്റ് ശ്രീജ, സ്റ്റാഫ് സെക്രട്ടറി വി. സന്ധ്യ, ക്ലബ് കോഓർഡിനേറ്റർ കെ. മിസ്വർ അലി എന്നിവർ പ്രസംഗിച്ചു.