സംസ്ഥാന ഡെഫ് ജൂണിയർ ഫുട്ബോൾ ടീമിലേക്ക് യോഗ്യതനേടി
1594858
Friday, September 26, 2025 4:56 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാന ഡെഫ് ജൂണിയർ ഫുട്ബോൾ ടീമിലേക്ക് യോഗ്യതനേടി പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയർ സ്കൂളിലെ വിദ്യാർഥി മുഹമ്മദ് ഫിനാസ്. പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ മുഹമ്മദ് ഫിനാസ് ഗോവയിൽ നടക്കുന്ന ദേശീയ ഡെഫ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തൃശൂരിൽ നടന്ന ട്രയൽസിലാണ് മുഹമ്മദ് ഫിനാസിനെ ടീമിലേക്ക് തെരഞ്ഞെടുത്തത്. പൂമല സ്വദേശികളായ അസീസ് - സജ്ന ദന്പതികളുടെ മകനാണ് മുഹമ്മദ് ഫിനാസ്. ഫുട്ബോളിൽ ചെറുപ്പംമുതൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഫിനാസിന്റെ കഴിവ് കണ്ടെത്തി ആവശ്യമായ പരിശീലനം നൽകുന്നതും സ്കൂളിലെ സിസ്റ്റർ മിനി അഗസ്റ്റ്യനാണ്. മുഹമ്മദ് ഫിനാസ് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും.