ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും
1594201
Wednesday, September 24, 2025 6:12 AM IST
പുൽപ്പള്ളി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പുൽപ്പള്ളി യൂണിറ്റ് കമ്മിറ്റി നാളെ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും.
വടാനക്കവലയിലെ ടാംഗോ ടർഫിൽ വൈകുന്നേരം അഞ്ചുമുതലാണ് മത്സരങ്ങൾ. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിൽ ഒന്ന്, രണ്ട് സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 15,000 രൂപയും ട്രോഫിയും 10,000 രൂപയും ട്രോഫിയും സമ്മാനമായി നൽകും.
മൂന്നും നാലും സ്ഥാനക്കാർക്ക് ട്രോഫികളും പങ്കെടുക്കുന്ന മറ്റെല്ലാ ടീമുകൾക്കും ഉപഹാരങ്ങളും സമ്മാനിക്കും. മത്സരത്തിന് മുന്നോടിയായി വൈകുന്നേരം നാലിന് പുൽപ്പള്ളിയിൽ നിന്നും ബൈക്ക് റാലി നടത്തും. ടൂർണമെന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മത്സരങ്ങൾ ആരംഭിക്കും.
കാണികൾക്ക് പ്രവേശനം സൗജന്യമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര, യൂത്ത് വിംഗ് പ്രസിഡന്റ് വി.കെ. ഷിബിൻ, ജനറൽ സെക്രട്ടറി ജോബിഷ് യോഹൻ, ബാബു രാജേഷ്, സലീൽ പൗലോസ്, നിതിൻ പെർഫെക്ട്, കെ.എസ്. അജിമോൻ, ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.