റിപ്പണ്‍-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് ഭരണാനുമതി
1593393
Sunday, September 21, 2025 6:23 AM IST
കൽപ്പറ്റ: റിപ്പണ്‍-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് ഒരു കോടി രൂപതയുടെ ഭരണാനുമതി ലഭിച്ചതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു. കാന്തൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും റിപ്പണ്‍, ആനടിക്കാപ്പ് ഉൾപ്പെടെ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിന് റോഡ് നവികരണത്തോടെ പരിഹാരമാകും.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ ടൂറിസം മന്ത്രിയെ നേരിൽക്കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.