ഗുരുരത്ന അവാർഡ് പി.എസ്. ഗിരീഷ്കുമാറിന്
1594202
Wednesday, September 24, 2025 6:12 AM IST
കൽപ്പറ്റ: ജനാധിപത്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ ഗുരുരത്ന അവാർഡിന് എടപ്പെട്ടി ഗവ.എൽപി സ്കൂൾ പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപനരംഗത്തെ മികവും മറ്റുമേഖലകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഗിരീഷ്കുമാറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ്, സെക്രട്ടറി സഹദേവൻ കോട്ടവിള എന്നിവർ അറിയിച്ചു.
ഒക്ടോബർ 11ന് തൃശൂർ സാഹിത്യ അക്കാദമിയിലെ ചങ്ങന്പുഴ മന്ദിരത്തിൽ നടത്തുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. എടപ്പെട്ടി സ്കൂളിനെ മുൻനിരയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും പിടിഎയ്ക്കും ഒപ്പം പ്രവർത്തിക്കുന്ന അധ്യാപകനാണ് ഗിരീഷ്കുമാർ.