തിരുന്നാളിന് കൊടിയേറി
1594623
Thursday, September 25, 2025 5:40 AM IST
പുൽപ്പള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറി. തലശേരിയിൽ നിന്നു കൊണ്ടുവന്ന പതാക വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി ഉയർത്തി.
വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ബൈബിൾ കണ്‍വൻഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തിൽ, സെക്രട്ടറി ഏബ്രാഹാം ചുമതയിൽ തുടങ്ങിയർ പ്രസംഗിച്ചു. ഒക്ടോബർ മൂന്ന് വരെയാണ് തിരുനാൾ.