താലൂക്ക്തല ബാങ്കേഴ്സ് മീറ്റ് നാളെ
1594074
Tuesday, September 23, 2025 7:31 AM IST
കൽപ്പറ്റ: ലോകബാങ്ക് പദ്ധതിയായ റൈസിംഗ് ആന്റ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെർഫോമൻസ് (റാംപ്) പദ്ധതിയുടെ ഭാഗമായി മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് സംഘടിപ്പിക്കുന്ന താലൂക്ക്തല ബാങ്കേഴ്സ് മീറ്റ് നാളെ മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാന്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പ ലഭ്യത വർധിപ്പിക്കുക, ബാങ്കിംഗിൽ എംഎസ്എംഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10ന് നഗരസഭ ചെയർപേഴ്സണ് രത്നവല്ലി ഉദ്ഘാടനം ചെയ്യും. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതര സർക്കാർ വകുപ്പുകളും പരിപാടിയിൽ പങ്കെടുക്കും.
പുതിയ സംരഭകർക്ക് ഉദ്യം, കെ സ്വിഫ്റ്റ് രജിസ്ട്രേഷനുകൾക്കുള്ള സൗകര്യവും സംരംഭകർക്ക് ബാങ്കുമായി സംവദിക്കാനും വായ്പാ അപേക്ഷകൾ സമർപ്പിക്കാനും അവസരം ലഭിക്കും.
സംരംഭകരും ബാങ്ക് പ്രതിനിധികളും അവസരം ഉപയോഗപ്പെടുത്തണമെന്ന് ഉപജില്ലാ വ്യവസായ ഓഫീസർ അഭ്യർഥിച്ചു.