ഫിസിക്കൽ എഡ്യുക്കേഷൻ കോളജ് പ്രവർത്തനം ആരംഭിച്ചു
1594079
Tuesday, September 23, 2025 7:31 AM IST
സുൽത്താൻ ബത്തേരി: മലങ്കര കത്തോലിക്ക ബത്തേരി രൂപതയുടെ കീഴിൽ ആരംഭിച്ച മാർതോമാ ഫിസിക്കൽ എഡ്യുക്കേഷൻ കോളജിന്റെ വെഞ്ചരിപ്പ് കർമ്മവും കോഴ്സിന്റെ ഉദ്ഘാടനവും നടത്തി.
പട്ടരുപടി മാർ ബസോലിയോസ് കോളജ് ഹാളിൽ നടന്ന ചടങ്ങ് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം നിർവഹിച്ചു. മോണ്‍സിഞ്ഞോർ ഡോ. ജേക്കബ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. വിൻസന്റ് പുതുശേരി മുഖ്യപ്രഭാഷണം നടത്തി. ചാൻസിലർ ഡോ. ജോസഫ് ചെരുവുപുരയിടം, കോളജ് പ്രിൻസിപ്പൽ ഡോ.സി.ആർ. അജിത് സെൻ, ഡിഎൽഎഡ് പ്രിൻസിപ്പൽ എം.കെ. സുന്ദർലാൽ, എം. ജയകല, അശ്വതി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.