ക്ഷീരകർഷകർക്ക് സബ്സിഡി നൽകി
1593390
Sunday, September 21, 2025 6:20 AM IST
പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്കു സബ്സിഡി നൽകി. വിതരണോദ്ഘാടനം മുള്ളൻകൊല്ലി ക്ഷീരസംഘം ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് അബ്ദുൾഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, രജനി ചന്ദ്രൻ, ലൗലി ഷാജു, മോളി ആക്കാന്തിരി, ഷൈജു പഞ്ഞിത്തോപ്പിൽ, ചന്ദ്ര ബാബു, പി.കെ. ജോസ്, ലില്ലി തങ്കച്ചൻ, സുധ നടരാജൻ എന്നിവർ പ്രസംഗിച്ചു.