എംജെഎസ്എസ്എ ഭദ്രാസന കലോത്സവം; ബത്തേരി മേഖലയ്ക്ക് കിരീടം
1594200
Wednesday, September 24, 2025 6:12 AM IST
മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂൾ അസോസിയേഷൻ ഭദ്രാസന കലോത്സവത്തിൽ ബത്തേരി മേഖല ഓവറോൾ കിരീടം നേടി. പുൽപ്പള്ളി, മീനങ്ങാടി മേഖലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. നീലഗിരി മേഖലയ്ക്കാണ് മൂന്നാംസ്ഥാനം.
സബ് ജൂണിയർ, ജൂണിയർ വിഭാഗങ്ങളിൽ മീനങ്ങാടി മേഖലയും സീനിയർ വിഭാഗത്തിൽ പുൽപ്പള്ളിയും, സൂപ്പർ സീനിയറിൽ ബത്തേരി മേഖലയും ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ജെക്സ് കാന്പസിൽ മൂന്ന് വേദികളിലായിരുന്നു മത്സരങ്ങൾ. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി.
കേന്ദ്ര സെക്രട്ടറി ടി.വി. സജീഷ് ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം അദ്ദേഹം നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഡയറക്ടർ അനിൽ ജേക്കബ് ,സണ്‍ഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി ജോണ്‍ ബേബി, കേന്ദ്ര സമിതി അംഗങ്ങളായ ഇ.പി. ബേബി, പി.എം. രാജു എന്നിവർ പ്രസംഗിച്ചു.
ഭദ്രാസന കമ്മിറ്റി അംഗങ്ങളായ എൻ.പി. തങ്കച്ചൻ, ടി.ജി. ഷാജു, എബിൻ പി. ഏലിയാസ്, ഷാജി മാത്യു, കെ.കെ. യാക്കോബ്, ടി.ജെ. ബാബു, സിജോ പീറ്റർ, പി.എഫ്. തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.