വായനോത്സവ മത്സരം സംഘടിപ്പിച്ചു
1594080
Tuesday, September 23, 2025 7:31 AM IST
കൽപ്പറ്റ: ചെന്പട്ടി ട്രെെബൽ ലൈബ്രറിയുടെയും കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംരംഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ "ഒപ്പം’ പദ്ധതിയുടെയും സഹകരണത്തോടെ ജില്ലാ ലൈബ്രറി കൗണ്‍സിൽ വായനോത്സവം സംഘടിപ്പിച്ചു.
ഗ്രന്ഥശാലാ തലത്തിൽ ചെന്പട്ടി വായനശാലയിലും സ്കൂൾ തലത്തിൽ യുപി വിഭാഗത്തിനായി പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിലുമാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സരത്തിൽ 50 പേർ പങ്കെടുത്തു. യുപി വിഭാഗം മത്സരത്തിൽ ഇശൽ സൂര്യ ഒന്നാം സ്ഥാനവും അക്ഷയ കൃഷ്ണ രണ്ടാം സ്ഥാനവും ഗ്രന്ഥശാലാതലത്തിൽ ചെന്പട്ടി സ്വദേശിനി എം. മഞ്ജുഷയും വിജയിച്ചു. എംആർഎസ് പ്രിൻസിപ്പൽ സൂര്യപ്രതാപ് സിംഗ്, സ്കൂൾ മാനേജർ നൗഷാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി അംഗങ്ങളായ സനൂപ്, സനീഷ്, കാർത്തിക്, ലൈബ്രേറിയൻ സി. അമൃത, വെറ്ററിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റന്റ് ജിപ്സ ജഗദീഷ്, ടീച്ച് ഫോർ നേച്ചർ ഫെല്ലോ സുശ്രുതൻ എന്നിവർ പങ്കെടുത്തു.