കൽപ്പറ്റയിൽ ഉജ്വല മീലാദ് റാലിയുമായി ജംഇയ്യത്തുൽ മുഅല്ലിമീൻ
1594197
Wednesday, September 24, 2025 6:06 AM IST
കൽപ്പറ്റ: നബിദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ഉജ്വല റാലി നടത്തി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി. എസ്കെഎംജെ സ്കൂൾ പരിസരത്ത് ആരംഭിച്ച റാലിയിൽ റേഞ്ച് ഭാരവാഹികൾ, മഹല്ല്, മദ്രസ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികൾ, ഖത്തീബുമാർ, മുഅല്ലിംകൾ, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ, താലൂക്ക്, മേഖല, പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു.
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളായ എസ്. മുഹമ്മദ് ദാരിമി, എം. ഹസൻ മുസ്ലിയാർ, ഇബ്രാഹിം ഫൈസി വാളാട്, ഇബ്രാഹിം ഫൈസി പേരാൽ, കെ.വി.എസ്. ഇന്പിച്ചിക്കോയ തങ്ങൾ, ഹാരിസ് ബാഖവി കന്പളക്കാട്, അഷ്റഫ് ഫൈസി പനമരം, അബ്ദുള്ളക്കുട്ടി ദാരിമി, കെ.എ. നാസർ മൗലവി, നൗഷീർ വാഫി, ജാഫർ ഹൈതമി, കെ.കെ.എം. ഹനീഫൽ ഫൈസി, ഷംസുദ്ദീൻ റഹ്മാനി, കെ. മുഹമ്മദുകുട്ടി ഹസനി, നൗഫൽ വാകേരി, അബ്ദുൾ ലത്തീഫ് വാഫി, അബ്ദുൾ മജീദ് അൻസ്വരി, അബ്ദുറസാഖ് ദാരിമി, വി. അബ്ബാസ് ഫൈസി, കെ.സി. മുനീർ, സി. അബ്ദുൾ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.
പുതിയ സ്റ്റാൻഡ് പരിസരത്ത് സമാപന സംഗമത്തിൽ ഷൗഖത്തലി മൗലവി വെള്ളമുണ്ട, മമ്മൂട്ടി നിസാമി തരുവണ എന്നിവർ മദ്ഹു റസൂൽ പ്രഭാഷണം നടത്തി. നോർത്ത് ജുമാ മസ്ജിദിൽ ഗ്രാൻഡ് മൗലിദ് ജൽസയും പലസ്തീൻ ഐക്യദാർഢ്യ പ്രാർഥനാസദസും നടന്നു.
പ്രാർഥനയ്ക്ക് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാർ നേതൃത്വം നൽകി. ജില്ലാ ട്രഷറർ പി. സൈനുൽ ആബിദ് ദാരിമി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു പോരാടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.