അനുമോദിച്ചു
1594078
Tuesday, September 23, 2025 7:31 AM IST
പുൽപ്പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023-2025 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻഎസ്പി) ലഭിച്ച പുൽപ്പള്ളി കതവക്കുന്ന് സ്വദേശിനി എം. മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് കെ.സി. ജേക്കബ് അധ്യക്ഷത വഹിച്ചു.
വി.എം. പൗലോസ്, സി.പി. ജോയി, കെ.ഡി. ചന്ദ്രൻ കൂർമുള്ളാനി, വിജയൻ പുത്തൻകണ്ടത്തിൽ, മധു സെബാസ്റ്റ്യൻ, കെ.വി. ക്ലീറ്റസ്, കെ.എം. ഷിനോയ്, കെ.എ. രാഘവൻ കാര്യന്പാതി, ബാബു പന്നപ്പുറം എന്നിവർ പ്രസംഗിച്ചു.