കടുവ റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം വൈറലായി
1593753
Monday, September 22, 2025 6:04 AM IST
ഗൂഡല്ലൂർ: മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡിയിൽ കടുവ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിനോദ സഞ്ചാരികളാണ് ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മസിനഗുഡിയിൽ റോഡിന്റെ ഇരുവശങ്ങളും വനമാണ്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.