ഔട്ട് ഡോർ ക്ലാസും ചിൽഡ്രൻസ് പാർക്കുമായി ‘തണലിടം’
1593749
Monday, September 22, 2025 6:04 AM IST
കൽപ്പറ്റ: എച്ച്ഐഎം യുപി സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ ന്ധതണലിടംന്ധ എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കിയ ഔട്ട് ഡോർ ക്ലാസ് ആൻഡ് ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ഇന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർവഹിക്കും.
കുട്ടികൾക്ക് ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ഗണിത പാർക്കിൽ തുടങ്ങി വിവിധ വിഷയങ്ങളിലൂടെ കടന്ന് ചരിത്രത്തിൽ അവസാനിക്കുന്ന രീതിയിലാണ് പുറത്തെ പാർക്കിന്റെ തീം ഒരുക്കിയിരിക്കുന്നത്. ഒന്നാംഘട്ട പണികളാണ് പൂർത്തീകരിച്ച് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
ചടങ്ങിൽ വാർഡ് കൗണ്‍സിലർ ഷരീഫ, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു, സ്കൂൾ മാനേജർ പയന്തോത്ത് മൂസ, കല്ലങ്കോടൻ മൊയ്തു, പിടിഎ പ്രസിഡന്റ് എം.പി. നവാസ്, മദർ പിടിഎ പ്രസിഡന്റ് നീഷീദ, പ്രധാനാധ്യാപകൻ കെ. അലി തുടങ്ങിയവർ പങ്കെടുക്കും.