കോക്കുഴി വയലിൽ നെൽക്കൃഷി ഇറക്കി
1593750
Monday, September 22, 2025 6:04 AM IST
കൽപ്പറ്റ: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളജ്, കരിങ്കുറ്റി ജിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ഒയിസ്ക ചാപ്റ്റർ കോക്കുഴി വയലിൽ നെൽക്കൃഷി ഇറക്കി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. കോട്ടത്തറ കൃഷി ഓഫീസർ കെ. വിപിൻ, ഒയിസ്ക ജില്ലാ സെക്രട്ടറി അഡ്വ.അബ്ദുറഹിമാൻ കാതിരി, കരിങ്കുറ്റി ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് കെ.എസ്. ജിതേഷ്, കൃഷി റിട്ട.ഡപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ, ഡോ. മണിലാൽ എന്നിവർ പ്രസംഗിച്ചു.
പാരന്പര്യ കർഷകൻ ഗോപാലൻ നായരെ ആദരിച്ചു. ചാപ്റ്റർ സെക്രട്ടറി എൽദോ ഫിലിപ്പ് സ്വാഗതവും അഡ്വ.എസ്.എ. നസീർ നന്ദിയും പറഞ്ഞു. പുതുതലമുറയ്ക്കും സമൂഹത്തിലെ കർഷകർ അല്ലാത്ത വിഭാഗങ്ങൾക്കും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കിയത്.