എൻഎബിഎച്ച് അംഗീകാരം: അനുമോദനം നാളെ
1593752
Monday, September 22, 2025 6:04 AM IST
കൽപ്പറ്റ: ജില്ലയിൽ എൻഎബിഎച്ച് അംഗീകാരം ലഭിച്ച 14 ആയുഷ് സ്ഥാപനങ്ങളെയും നേട്ടം കരസ്ഥമാക്കുന്നതിന് പ്രവർത്തിച്ച ജീവനക്കാരെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു.
ഇതിന് നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് ആസൂത്രണഭവൻ എപിജെ അബ്ദുൾകലാം ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് പട്ടികജാതി-വർഗ- പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഹരിത ജയരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം. മുഹമ്മദ് ബഷീർ, ഉഷ തന്പി, ജുനൈദ് കൈപ്പാണി, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി. ബിനോയ്,
ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.സുമേഷ്, ഐഎസ്എം ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ ഡോ.സി.എൻ. രേഖ, നെൻമേനി ഗവ.ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. രഞ്ജിത്ത്, അന്പലവയൽ ഗവ.ആയുർവേദ ഡിസ്പെൻസറി സിഎച്ച്ഒ ഡോ.നിഖില ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.