രണ്ട് കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
1593389
Sunday, September 21, 2025 6:20 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് കാന്പസിലെ റോഡുകളും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴശി കുടീരം വരെ റോഡും നവീകരിക്കുന്നതിനു രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നവീകരിക്കുക. മെഡിക്കൽ കോളജ് കവാടം മുതൽ മോർച്ചറി വരെയുള്ള റോഡ് നിരവധി രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്നതാണ്.
റോഡിന്റെ തകർച്ച വീൽചെയർ,സ്ട്രക്ച്ചർ എന്നിവ കൊണ്ടുപോകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.