കെപിഎ കണ്ണൂർ റേഞ്ച് പാഠശാല
1594198
Wednesday, September 24, 2025 6:06 AM IST
കാവുമന്ദം: കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റേഞ്ചിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് സംഘടിപ്പിച്ച ദ്വിദിന പാഠശാല കർലാട് സാജ് റിസോർട്ടിൽ വയനാട് ജില്ലാ അഡീഷണൽ എസ്പി എൻ.ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു.
കെപിഎ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്ത് അധ്യക്ഷത വഹിച്ചു. കെപിഒഎ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ, കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർഖാൻ, സംസ്ഥാന നിർവാഹക സമിതിയംഗം സി.കെ. നൗഫൽ എന്നിവർ പ്രസംഗിച്ചു.
80 പ്രതിനിധികളാണ് പാഠശാലയിൽ പങ്കെടുക്കുന്നത്. ആർ.കെ. ജ്യോതിഷ്, സത്യൻ കാരയാട്, ഇ.വി. പ്രദീപൻ, സി.ആർ. ബിജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.