ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു
1594077
Tuesday, September 23, 2025 7:31 AM IST
മാനന്തവാടി: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ പെരുന്നാളിന്റെയും പായോട് കുരിശുംതൊട്ടിയുടെ കുദാശയുടെയും ഭാഗമായി പ്രസിദ്ധീകരിച്ച ബുക്ക് ലെറ്റ് പ്രകാശനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
വികാരി ഫാ. ബേബി പൗലോസ്, ട്രസ്റ്റി വിനു വാണാക്കുടി, ജോയിന്റ് സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, നിർമാണ കമ്മിറ്റി കണ്‍വീനർ ബിജു ഉഴുന്നിങ്കൽ, പ്രധാന ശിശ്രൂഷകൻ പി.യു. അനീഷ്, യാക്കോബായസഭ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവർ സംബന്ധിച്ചു.