രക്തദാന ക്യാന്പ് നടത്തി
1594083
Tuesday, September 23, 2025 7:31 AM IST
ചീരാൽ: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
50 ഓളം പേർ രക്തദാനം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം അമൽ ജോയ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ. സുധാകരൻ, ഡോ.ശ്രീന, ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഫവാദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ജി. ഷീജ, വോളന്റിയർ ലീഡർമാരായ അശ്വിൻ, വി.എം. തീർഥ എന്നിവർ നേതൃത്വം നൽകി.