മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം
1593751
Monday, September 22, 2025 6:04 AM IST
മാനന്തവാടി: ആസ്പിരേഷണൽ ഡിസ്ട്രിക്ട് ആൻഡ് പ്രോഗ്രാം സന്പൂർണത അഭിയാൻ കാന്പയിനിലെ മികച്ച പ്രകടനത്തിനു ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച മെമന്േറാ പ്രസിഡന്റ് ജസ്റ്റിൻ ബേബി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയിൽനിന്നു ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സബ് കളക്ടർ അതുൽ സാഗർ, എഡിഎം കെ. ദേവകി, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എസ്. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി,
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി. കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സൽമ മോയിൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, ജോയിന്റ് ബിഡിഒ ആലി വള്ളി എന്നിവർ സന്നിഹിതരായിരുന്നു.