കല്ലിങ്കര ഉന്നതിയിൽ സാംസ്കാരിക നിലയം നിർമാണം തുടങ്ങി
1594621
Thursday, September 25, 2025 5:40 AM IST
ചീരാൽ: നെൻമേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയിൽ സാംസ്കാരിക നിലയം നിർമാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എടക്കൽ മോഹനൻ ശിലാസ്ഥാപനം നടത്തി. വാർഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു.
ജെ.എ. രാജു, കെ.സി.കെ. തങ്ങൾ, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണൻ, എം. സുനിൽകുമാർ, ഇ.പി. പുഷ്കരൻ, കെ.സി. വേലായുധൻ, പീഞ്ചൻ, ഷാജി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.