സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്തു
1594085
Tuesday, September 23, 2025 7:31 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ ആരംഭിച്ച സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം പാടിച്ചിറയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ജോയി നരിപ്പാറ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത ഉപകരണങ്ങൾ പാലിയേറ്റീവ് രക്ഷാധികാരിയും പാടിച്ചിറ ഇടവക വികാരി ഫാ. സജി ഇടയിളത്തു ഏറ്റുവാങ്ങി. വോളണ്ടിയർ ഹോം കെയർ യൂണിറ്റിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്തു പ്രസിഡന്റ് പി.കെ. വിജയൻ നിർവഹിച്ചു. ഷിജു അയ്യാനിക്കാട്ട് പാലിയേറ്റീവിന് സംഭാവന നൽകിയ വാഹനത്തിന്റെ താക്കോൽ പാലിയേറ്റീവ് പ്രസിഡന്റ് ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനു കച്ചിറയിൽ, ഫാ. ബിബിൻ കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ലില്ലി തങ്കച്ചൻ, കെ. ചന്ദ്രബാബു, സുധ നടരാജൻ, ജെസി സെബാസ്റ്റ്യൻ, പാലിയേറ്റീവ് സെക്രട്ടറി സതീശൻ കിഴക്കുംകര, മെഡിക്കൽ ഓഫീസർമാരായ ഡോ. ലത, ഡോ. സൗമ്യ നരിപ്പാറ, പാടിച്ചിറ വ്യാപാരി വ്യവസായി പ്രസിഡന്റ് വിജയൻ മാടോലിൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വർഗീസ് മുരിയൻ കാവിൽ, കെ.വി. ജോബി, ഗോപാലകൃഷ്ണൻ നായർ ഐക്കരശേരി, റെജി ഓലിക്കാരോട്ട് ഉദ്ഘാടന കമ്മിറ്റി കണ്‍വീനർ ജോയി താന്നിക്കൽ, ബെന്നി കുറുന്പാലക്കോട്ട് എന്നിവർ പ്രസംഗിച്ചു.