ബൈരക്കുപ്പയെ സാമൂഹ്യ വിരുദ്ധകേന്ദ്രമാക്കിയത് കോണ്‍ഗ്രസ് നേതൃത്വം: ബിജെപി
1594625
Thursday, September 25, 2025 5:40 AM IST
പുൽപ്പള്ളി: ബൈരക്കുപ്പ പാലം പണിയാൻ 1994 ൽ തറക്കല്ലിട്ടെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷവും തറക്കല്ല് മാത്രമായി അവശേഷിക്കാൻ സാധിച്ചത് ജില്ലയിലെ കോണ്‍ഗ്രസിന്റെ ചരിത്രപരമായ നേട്ടമായി കാണണമെന്നും എംപി ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പുരസ്കാരം നൽകണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. ബൈരക്കുപ്പ പാലത്തിന് തറക്കല്ലിട്ട സ്ഥലത്തേക്ക് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശം പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന പ്രദേശമാണ്. ബൈരക്കുപ്പ പാലം വന്നാൽ പ്രദേശത്തിന് സമഗ്ര വികസനമുണ്ടാകും. വികസനത്തിന് തുരങ്കം വയ്ക്കുന്നത് കേരളം മാറി മാറി ഭരിച്ച ഇടത്, വലത് മുന്നണികളാണെന്നും തറക്കല്ലിൽ റീത്ത് സമർപ്പിച്ച ശേഷം പ്രശാന്ത് മലവയൽ പറഞ്ഞു.
ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഐക്കരശേരി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മനു പ്രസാദ്, അഖിൽ പ്രേം, കെ.ഡി. ഷാജി ദാസ്, വി.എസ്. ഷിബി, ഇന്ദു സുകുമാരൻ, ഇ.കെ. സനൽകുമാർ, അനീഷ് പള്ളത്ത്, ആശാ ഷാജി, ലീന വിനോദ്, രാജൻ പാറക്കൽ, കെ.എസ്. അനിൽ, ജോബിഷ് മാവടിയിൽ, അരുണ്‍ എന്നിവർ പ്രസംഗിച്ചു.