തരിയോട് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
1594199
Wednesday, September 24, 2025 6:06 AM IST
തരിയോട്: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരത്തോടെ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.
രാധ പുലിക്കോട്, വി.ജി. ഷിബു, സൂന നവീൻ, ബീന റോബിൻസണ്, വത്സല നളിനാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി എം.പി. രാജേന്ദ്രൻ, യുവജനക്ഷേമ ബോർഡ് യൂത്ത് കോഓർഡിനേറ്റർ നീനു എന്നിവർ പ്രസംഗിച്ചു. 30 വരെ വിവിധ സ്ഥലങ്ങളിലും വേദികളിലുമായി കലാകായിക മത്സരങ്ങൾ നടക്കും.