മൂന്നാംവാർഷികം ആഘോഷിച്ചു
1594075
Tuesday, September 23, 2025 7:31 AM IST
കേണിച്ചിറ: മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തിന്റെ മൂന്നാംവാർഷികം ആഘോഷിച്ചു.
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. ചടങ്ങിൽ വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ, സൈമണ്‍ മാലിയിൽ കോർ എപ്പിസ്കോപ്പ, ട്രസ്റ്റി വി.ഡി. എൽദോ, സെക്രട്ടറി ഗീവർഗീസ് വെട്ടിക്കാട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.