വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
1594076
Tuesday, September 23, 2025 7:31 AM IST
സുൽത്താൻ ബത്തേരി: നഗരസഭയുടെ ടിഎസ്പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
ഡിവിഷൻ കൗണ്‍സിലർ ഷീബ ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കെ. റഷീദ്, ഷാമില ജുനൈസ്, സിഡിപിഒ കെ. ബിന്ദു, എടിഡിഒ രാജശ്രീ, കൗണ്‍സിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, എ.സി. ഹേമ, ഐസിഡിഎസ് സൂപ്പർവൈസർ കെ.വി. ശ്രുതി എന്നിവർ പങ്കെടുത്തു.