സു​ൽ​ത്താ​ൻ ബ​ത്തേ​രി: റി​സോ​ർ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ന്പി​വ​ടി കൊ​ണ്ട് ജീ​വ​ന​ക്കാ​ര​നെ​യും സു​ഹൃ​ത്തി​നെ​യും അ​ടി​ച്ചു ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും റി​സോ​ർ​ട്ടി​ന് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്ത യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

പു​ത്ത​ൻ​കു​ന്ന്, തെ​ക്കും​കാ​ട്ടി​ൽ ടി. ​നി​ഥു​ൻ (35), ദൊ​ട്ട​പ്പ​ൻ​കു​ളം, നൂ​ർ​മ​ഹ​ൽ മു​ഹ​മ്മ​ദ് ജ​റീ​ർ (32), ക​ട​ൽ​മാ​ട്, കൊ​ച്ചു​പു​ര​ക്ക​ൽ അ​ബി​ൻ കെ. ​ബ​വാ​സ് (32), ചു​ള്ളി​യോ​ട്, പ​ന​ച്ച​മൂ​ട്ടി​ൽ പി. ​അ​ജി​ൻ ബേ​ബി (32) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ അ​ജി​ൻ ഒ​ഴി​കെ​യു​ള്ള മൂ​വ​രും മു​ൻ​പും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണ്.

22ന് ​രാ​ത്രി​യി​ൽ പൂ​തി​ക്കാ​ടു​ള്ള റി​സോ​ർ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് ഇ​വ​ർ അ​ക്ര​മം ന​ട​ത്തി​യ​ത്. നാ​ശ​ന​ഷ്ടം, ആ​യു​ധ​മു​പ​യോ​ഗി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ, വ​ധ​ശ്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബ​ത്തേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.