ബൈബിൾ കണ്വെൻഷൻ
1594869
Friday, September 26, 2025 5:01 AM IST
പുൽപ്പള്ളി: സർവമത തീർഥാടന കേന്ദ്രമായ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം 24 മുതൽ 30 വരെ നടക്കുന്ന ബൈബിൾ കണ്വെൻഷൻ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
രാവിലെ 11 മുതൽ രണ്ടുവരെയാണ് ബൈബിൾ കണ്വെൻഷൻ. മലബാർ ഭദ്രാസന വൈദിക ഗോസ്പൽ ടീം ആത്മീയ മന്നയും മരിയൻ തീർഥാടന കേന്ദ്രത്തിലെ ഫാ. ജിമ്മി ചെറുപറന്പിലും ഫാ. ഡേവിഡ് ചിറമ്മേലുമാണ് കണ്വെൻഷന് നേതൃത്വം നൽകുന്നത്.
ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, സിജു പൗലോസ് തോട്ടത്തിൽ, ഏബ്രഹാം ചുമതയിൽ എന്നിവർ സംസാരിച്ചു.