അപകട ഭീഷണി ഉയർത്തി വൈദ്യതിലൈന്
1594860
Friday, September 26, 2025 4:56 AM IST
സുൽത്താൻ ബത്തേരി: പൊതുജനങ്ങൾക്ക് ഭീഷണിയായി വൈദ്യുതി ലൈൻ. ബത്തേരി നഗരസഭയിലെ കരിവള്ളിക്കുന്നിലാണ് സമീപവാസികൾക്കും കുടുംബങ്ങൾക്കും ഭീഷണിയി വൈദ്യുതി ലൈൻ കടന്നുപോകുന്നത്.
കരിവള്ളികുന്ന് ഉന്നതിക്ക് സമീപമുള്ള കോണ്ക്രീറ്റ് നടപ്പാതയ്ക്ക് മുകളിലൂടെയാണ് വൈദ്യുതിലൈൻ കടന്നുപോകുന്നത്. ഈ ലൈനുകൾ പാതയോരത്തെ രണ്ട് വൻമരങ്ങളിൽ ഉരസുന്നുണ്ട്.
ഇതുകാരണം ചെറിയ കാറ്റടിച്ചാൽപോലും വൈദ്യുതി നിലയ്ക്കും. മരത്തിന്റെ ശിഖരങ്ങൾ പൊട്ടിവീണ് വൈദ്യുതി കന്പികളിൽ പതിക്കുന്നസമയത്ത് തീപ്പൊരി ചിതറുന്നതായും സമീപവാസികൾ പറയുന്നു. ഇതുകാരണം മഴപെയ്യുന്ന സമയത്ത് ഇതുവഴി സഞ്ചരിക്കാൻ മുതിർന്നവരടക്കം ഭയപ്പെടുകയാണ്.
നിരവധി തവണ ദുരിതാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. മരങ്ങൾ വെട്ടിമാറ്റിയോ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചോ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.