റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 19 മുതൽ 22 വരെ
1594865
Friday, September 26, 2025 4:56 AM IST
കൽപ്പറ്റ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എട്ട് വേദികളിലായാണ് പരിപാടികൾ അരങ്ങേറുക. മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ചെയർമാനായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
മാനന്തവാടി നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലിയെ സംഘാടക സമിതി വർക്കിങ് ചെയർമാനായും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സിന്ധു സെബാസ്റ്റ്യൻ എന്നിവരെ വൈസ് ചെയർപേഴ്സണ്മാരായും തെരഞ്ഞെടുത്തു.
വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് ജനറൽ കണ്‍വീനറായും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ ട്രഷററായും പ്രവർത്തിക്കും. സംഘാടക രൂപീകരണ യോഗത്തിൽ പിടിഎ പ്രസിഡന്റ് എൻ. ഷിജിത്ത് അധ്യക്ഷത വഹിച്ചു.