ജില്ലാ കായികമേള: സംഘാടക സമിതി രൂപീകരിച്ചു
1594864
Friday, September 26, 2025 4:56 AM IST
കൽപ്പറ്റ: ഒക്ടോബർ 13, 14, 15 തീയതികളിൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന റവന്യു ജില്ലാ കായികമേളയുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇതിന് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി.ജി. ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ഡപ്യൂട്ടി കളക്ടർ ഗീത, പഞ്ചായത്തംഗങ്ങളായ വിജയൻ തോട്ടുങ്കൽ, സൂന നവീൻ, ബീന റോബിൻസൻ, വത്സല നളിനാക്ഷൻ, എഇഒ ടി. ബാബു, പ്രിൻസിപ്പൽ എം. രാധിക, ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ, ഡയറ്റ് ലക്ചറർ ഡോ. മനോജ്, സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി കെ.എ. ജിജിൻ, പ്രിൻസിപ്പൽസ് ഫോറം സെക്രട്ടറി തോമസ്, അരുണ്‍ ടി. ജോസ്, ജെറിൽ സെബാസ്റ്റ്യൻ, വി. മുസ്തഫ, മറിയം മഹ്മൂദ്, കെ.വി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ(ചെയർമാൻ), പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി (വർക്കിംഗ് ചെയർമാൻ), വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്(ജനറൽ കണ്‍വീനർ), ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.