സഹോദയ കലോത്സവം: കാറ്റഗറി ഒന്നില്‍ ഹില്‍ ബ്ലൂംസ് ജേതാക്കള്‍
1594862
Friday, September 26, 2025 4:56 AM IST
കല്‍പ്പറ്റ: ഡി പോള്‍ പബ്ലിക് സ്കൂളില്‍ നടന്ന ദ്വിദിന വയനാട് സഹോദയ കലോത്സവത്തില്‍ കാറ്റഗറി ഒന്നില്‍ മാനന്തവാടി ഹില്‍ ബ്ലൂംസ് സ്കൂള്‍ ജേതാക്കളായി. കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂള്‍, മീനങ്ങാടി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കാറ്റഗറി രണ്ടില്‍ മൂലങ്കാവ് ഗ്രീന്‍ഹില്‍സ് പബ്ലിക് സ്കൂള്‍, ബത്തേരി ഭാരതീയ വിദ്യാമന്ദിര്‍, പൂമല മെക്ലോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
കാറ്റഗറി മൂന്നില്‍ ഗ്രീഹില്സ് പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനവും ഡി പോള്‍ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും ഭവന്‍സ് വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കാറ്റഗറി നാലില്‍ മാനന്തവാടി ഹില്ബ്ലൂംസിനാണ് ഒന്നാം സ്ഥാനം. ഡി പോള്‍ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനം നേടി. മൂലങ്കാവ് ഗ്രീന്‍ ഹില്‍സാണ് തൊട്ടുപിന്നില്‍.
ജില്ലയിലെ 27 സിബിഎസ്ഇ സ്കൂളുകളില്‍നിന്നുള്ള 1,688 വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളില്‍ ആറ് വേദികളില്‍ മത്സരിച്ചത്. കലോത്സവത്തിന്റെ രണ്ടാംഘട്ടത്തിനാണ് ഡി പോള്‍ സ്കൂള്‍ ആതിഥ്യം വഹിച്ചത്.ടി. സിദ്ദിഖ് എംഎല്‍എയായിരുന്നു ഉദ്ഘാടകന്‍.വിവിധ സ്കൂളുകളിലെ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമാപന സമ്മേളനം സിനിമാതാരം അബു സലിം ഉദ്ഘാടനം ചെയ്തു.
സമ്മാന വിതരണം അദ്ദേഹം നിര്‍വഹിച്ചു.സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. സഹോദയ സ്കൂള്‍ കോപ്ലക്സ് സെക്രട്ടറി ഗീത തമ്പി, ഡി പോള്‍ പബ്ലിക് സ്കൂള്‍ മാനേജര്‍ ഫാ.മാത്യു പെരിയപ്പുറം, സഹോദയ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വി.ജി. സുരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഡി പോള്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.യു. ജാസഫ് സ്വാഗതം പറഞ്ഞു. ഡി പോള്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.