യുവാവ് ആശുപത്രിയുടെ മുകളിൽനിന്ന് ചാടി മരിച്ചു
1224874
Monday, September 26, 2022 10:03 PM IST
കണ്ണൂർ: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്നും ചികിത്സയിലായിരുന്ന രോഗി ചാടി മരിച്ചു. കെഎസ്എഫ്ഇ അസി. മാനേജർ മാത്തിൽ സ്വദേശി രഞ്ജിത്ത് കുമാർ (38) ആണ് മരിച്ചത്. കാൻസറിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കെഎസ്എഫ്ഇ യൂണിയൻ കാസർഗോഡ് ജില്ലാ സെക്രട്ടറിയും സിപിഎം അനുഭാവ സംഘടയുടെ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. പോത്തേര ബാലകൃഷ്ണൻ - കോമളവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ്തി. മകൻ: ധൻവിൻ. സഹോദരങ്ങൾ: ബിന്ദു, പരേതനായ അഭിജിത്ത്.