യുഡിഎഫ് സമര പ്രചാരണ പദയാത്ര രണ്ടിന്
1244440
Wednesday, November 30, 2022 12:43 AM IST
കണ്ണൂർ: വിലക്കയറ്റം നിയന്ത്രിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ലഹരി മാഫിയ - ഗുണ്ടാ വിളയാട്ടങ്ങളിൽ സർക്കാർ നിസംഗത അവസാനിപ്പിക്കുക, സ്വജനപക്ഷപാത നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്ളുന്നയിച്ച് കണ്ണൂർ നിയോജക മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടിന് സമര പ്രചാരണ പദയാത്ര നടത്തുവാൻ യുഡിഎഫ് യോഗം തീരുമാനിച്ചു.
യുഡിഎഫ് ജില്ലാ കൺവീനർ അബ്ദുൽ കരീം ചേലേരി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു.