യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി
1283447
Sunday, April 2, 2023 12:59 AM IST
അങ്ങാടിക്കടവ്: പഞ്ചായത്തുകളുടെ പദ്ധതികൾ വെട്ടി കുറച്ച് തദ്ദേശസ്ഥപനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അയ്യൻകുന്ന് പഞ്ചായത്തിനു മുന്നിൽ യുഡിഎഫ് ജനപ്രധിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈയ്യമ്പള്ളിക്കു ന്നേൽ അധ്യക്ഷത വഹിച്ചു. മാത്തുകുട്ടി മുണ്ടം പ്ലാക്കൽ, ലിസി തോമസ്, മിനി വിശ്വനാഥൻ, സജി മച്ചിത്താനി, സിന്ധു ബെന്നി, സെലിന ബിനോയ്, ഫിലോമിന മാണി, എൽസമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.