തീപ്പൊള്ളലേറ്റ് മരിച്ചു
1338305
Monday, September 25, 2023 11:11 PM IST
പയ്യന്നൂര്‍: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഏഴിമല കിണര്മുക്കിന് സമീപത്തെ പരേതരായ മുകളേപ്പറമ്പില്‍ വര്‍ക്കി-ഏലിയാമ്മ ദന്പതികളുടെ മകള്‍ ഷാന്റി (49) യാണ് മരിച്ചത്.തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സഹോദരങ്ങൾ: സാലി, പരേതരായ ഷാജി, ബാബു.