വെയ്റ്റ് ലിഫ്റ്റിംഗ്: മാടായി കോളജും കൃഷ്ണമേനോനും ചാമ്പ്യന്മാർ
1373859
Monday, November 27, 2023 4:15 AM IST
കണ്ണൂർ: മാടായി കോളജിന്റെ ആഭിമുഖ്യത്തിൽ മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ സർവകലാശാല വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ മാടായി കോളജും വനിതാ വിഭാഗത്തിൽ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. കോളജും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ എസ്എൻ കോളജ് കണ്ണൂർ രണ്ടാം സ്ഥാനവും ബ്രണ്ണൻ കോളജ് തലശേരി മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ പയ്യന്നൂർ കോളജ്, എസ്എൻകോളജ് കണ്ണൂർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സർവകലാശാല കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കെ.വി. അനൂപ്, കോളജ് പ്രിൻസിപ്പൽ ഇ.എസ്. ലത എന്നിവർ സമ്മാന വിതരണം നടത്തി. സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്കുള്ള യൂണിവേഴ്സിറ്റി ടീമിനെ തെരഞ്ഞെടുത്തു.