കണ്ണൂർ രൂപത വനിതാ കമ്മീഷൻ ഏകസ്ഥ-വിധവ സംഗമം സംഘടിപ്പിച്ചു
1373862
Monday, November 27, 2023 4:17 AM IST
കണ്ണൂർ : ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കണ്ണൂർ രൂപത ഏകസ്ഥ-വിധവ കൂട്ടായ്മയുടെ രൂപതാതല സംഗമം വികാരി ജനറാൾ ഫാ. ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെസിബിസി വനിതാ കമ്മീഷൻ വിഡോ ഫോറം സെക്രട്ടറി മഞ്ജു ഡേവിഡ്, പ്രസിഡന്റ് ഫിലോമിന തോമസ് എന്നിവർ ക്ലാസ് നയിച്ചു.
പുഷ്പ ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. ഫാ. ജോയ് പൈനാടത്ത്, ഫാ. ഷൈജു പീറ്റർ, സിസ്റ്റർ ട്രീസ ജോർജ്, ബിയാട്രിസ്, ഷേർളി സ്റ്റാൻലി, മേഴ്സി സൈമൺ എന്നിവർ പ്രസംഗിച്ചു.