ആൽബർട്ടിന്റെ ആത്മഹത്യ: കേരള ബാങ്കിലേക്ക് പ്രതിഷേധ മാർച്ച്
1374041
Tuesday, November 28, 2023 1:14 AM IST
പേരാവൂർ: കൊളക്കാടിലെ ക്ഷീര കർഷകൻ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യക്ക് കാരണം കേരള ബാങ്ക് അധികൃതരാണെന്ന് ആരോപിച്ച് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ കേരള ബാങ്ക് പേരാവൂർ ശാഖയിലേക്ക് മാർച്ച് നടത്തി.
ബാങ്കിന് മുമ്പിൽ പേരാവൂർ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. ഡിസിസി സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. കണിച്ചാൽ മണ്ഡലം പ്രസിഡന്റ് ചാക്കോ തയ്ക്കുന്നേൽ, കോൺഗ്രസ് നേതാക്കളായ ജിജോ അറക്കൽ, അരിപ്പയിൽ മജീദ്, ജിഷ സജി,തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
എകെസിസി ഫൊറോന
കമ്മിറ്റി അനുശോചിച്ചു
പേരാവൂർ: ആൽബർട്ടിന്റെ ആത്മഹത്യയിൽ പേരാവൂർ എകെസിസി ഫൊറോന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കടബാധ്യത മൂലം വർധിച്ചു വരുന്ന കർഷക ആത്മഹത്യകളിൽ സക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും കൃഷിക്കാരുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ സത്വര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. എകെസിസി ഫൊറോന ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം, ജോർജ് കാനാട്ട്, ജോയി മാടശേരി, ജോബി ബ്രിട്ടോ തുടങ്ങിയവർ ആൽബർട്ടിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.