ദളിത് കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു
1395930
Tuesday, February 27, 2024 7:35 AM IST
ആലക്കോട്: ഭാരതീയ ദളിത് കോൺഗ്രസ് ആലക്കോട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം കെപിസിസി സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സി. പദ്മനാഭന്റെ അധ്യക്ഷത വഹിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗത്തെ ലൈഫ് മിഷൻ പദ്ധതിയിലൂടെ മോഹന വാഗ്ദാനങ്ങൾ നൽകി വോട്ടിനു വേണ്ടി വിനിയോഗിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാരും ബിജെപി സർക്കാരും ചെയ്യുന്ന വഞ്ചനയുടെയും ചതിവിന്റേയും ഭാഗമാക്കുകയും, ദളിത് പിന്നോക്ക വിഭാഗങ്ങളെ കാലങ്ങളായി അവഗണിക്കുന്ന ഈ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ മുന്നേറ്റം നയിക്കേണ്ട കാലം കടന്നുപോയി എന്ന് ഉദ്ഘാടന സമ്മേളനത്തിൽ സോണി സെബാസ്റ്റ്യൻ പറഞ്ഞു.
പട്ടികജാതി പട്ടികവർഗ വിഭാഗത്തെ ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് നൽകാമെന്ന് പറഞ്ഞ് നിലവിലുള്ള ഷെഡുകൾ പൊളിച്ചുമാറ്റി തറയുടെ ബില്ല് മാത്രം കൊടുത്തു പെരുവഴിയിൽ ആക്കിയ സർക്കാരിനെതിരെ പോരാടാൻ ആലക്കോട് ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പള്ളിപ്പുറം, ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബാബുരാജ്, ആലക്കോട് മണ്ഡലം സെക്രട്ടറി ശശി എന്നിവർ പ്രസംഗിച്ചു.
ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. പദ്മനാഭനും, സി. ഉഷ സുകുമാരൻ, കെ.കെ. ചന്ദൻ, ഷീജ പദ്മനാഭൻ എന്നിവർ ബ്ലോക്ക് ഭാരവാഹികളായും ഭാരതീയ ദളിത് കോൺഗ്രസ് നടുവിൽ മണ്ഡലം പ്രസിഡന്റായി പി.കെ. മണിയെയും വൈസ് പ്രസിഡന്റായി സുകുമാരൻ പുതുശേരിയെയും തെരഞ്ഞെടുത്തു.