പോലീസിനെ ആക്രമിച്ചതിന് സിഐടിയു നേതാവിന്റെ മകനെതിരേ കേസ്
1416737
Tuesday, April 16, 2024 7:29 AM IST
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് സിഐടിയു നേതാവിന്റെ മകനെതിരേ പോലീസ് കേസ്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ മകൻ കെ.പി.രാജീവിനെതിരെയാണ് സിറ്റി പോലീസ് കേസെടുത്തത്.
13ന് രാത്രി താഴെ ചൊവ്വ തെഴുക്കിലെ പീടികയിൽ വച്ചായിരുന്നു സംഭവം. വാഹനം പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞപ്പോൾ എസ്ഐ എം. പ്രമോദനുൾപ്പെടെയുള്ളവരോട് തട്ടിക്കയറുകയും അക്രമിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. വാക്കേറ്റത്തിനുശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.