ബിജെപി അനുഭാവിയുടെ വീടിനു നേരെ ബോംബേറ്
1428493
Tuesday, June 11, 2024 1:13 AM IST
കൂത്തുപറമ്പ്: നരവൂരില്‍ ബിജെപി അനുഭാവിയുടെ വീടിനു നേരെ ബോംബേറ്. ചെറുവളത്ത് ഹൗസില്‍ വിനീഷിന്റെ വീടിനു നേരേയാണ് ഞായറാഴ്ച രാത്രി 11.45 ഓടെ ബോംബേറ് ഉണ്ടായത്. ഒരു ബോംബ് വീടിന്റെ മതിലില്‍ തട്ടി പൊട്ടുകയും മതിലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മറ്റൊരു ബോംബ് പൊട്ടാത്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
ഇതിന് സമീപത്തെ സിപിഐ പ്രദേശിക നേതാവ് പി. ശൈലജയുടെ കടയ്ക്ക് മുന്നില്‍ റീത്ത് വച്ചതായും പരാതിയുണ്ട്. ഇരുസംഭവങ്ങളിലും കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.