ആലക്കോട്: പച്ചമത്സ്യം കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാൻ ഐസ് വിതറുന്നത് പതിവാണ്. എന്നാൽ, മത്സ്യം കേടായാൽ പോലും ഇത്തരം ഐസ് കട്ടകൾ വെയിലത്ത് വച്ചാലും ഉരുകുന്നില്ല. അമോണിയം കലർന്ന ഐസാണ് ഉരുകാത്തതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ലോഡുകണക്കിന് ഐസ് പച്ചമത്സ്യം വിൽക്കുന്നിടത്ത് ഉപയോഗിക്കുന്നുണ്ട്. മത്സ്യ വില്പന കഴിഞ്ഞും ഐസ് ബോക്സുകളിൽ തന്നെ സൂക്ഷിക്കുകയും പിറ്റേദിവസം വീണ്ടും ഉപയോഗിക്കുകയാണ്. എന്നാലും ഈ ഐസ് ഉരുകാതെ കട്ടയായി തന്നെ ഇരിക്കും. ചിലപ്പോൾ, വഴിയിൽ ഉപേക്ഷിക്കുന്ന ഐസും ഉരുകാതെ കിടക്കുന്നത് കാണാം. ഐസ് ഉരുകാതിരിക്കുന്നതിനെക്കുറിച്ചും ഇതുപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാവകുപ്പ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.