രയറോം: ആലക്കോട് പഞ്ചായത്തിലെ നെടുവോട് വാർഡിൽ സജീവ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത ജയഗിരി-മൊട്ടണിപ്പാറ റോഡ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, ജോസ് വട്ടമല, വി.വി. അബ്ദുള്ള, റോയി ചക്കാനിക്കുന്നേൽ, പി.കെ. അബൂബക്കർ, ടോമി പാമ്പയ്ക്കൽ, പി.എം. മുഹമ്മദ്കുഞ്ഞി എന്നിവർ പ്രസംഗിച്ചു.